സംസ്ഥാനത്ത് ഇന്ന 32 പേര്‍ക്ക് കോവിഡ് 19 ബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
17 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 15 പേര്‍ക്ക് രോഗം വന്നത് സമ്പര്‍ക്കം മൂലവും
കാസര്‍കോട്- 17, കണ്ണൂര്‍- 11, വയനാട്, ഇടുക്കി – 2 വീതം
1,57,253 പേര്‍ നിരീക്ഷണത്തില്‍
സംസ്ഥാനത്തെ മൊത്തം രോഗബാധിതര്‍ -213 പേര്‍
പായിപ്പാട്ടെ കൂടിച്ചേരല്‍ ഗൂഢാലോചന. ആസൂത്രിതമായ ഒത്തുചേരല്‍ പൊലീസ് അന്വേഷിച്ച് കണ്ടെത്തും
പിന്നില്‍ ഒന്നോ അതില്‍ കൂടുതലോ ശക്തികള്‍
ഇതര സംസ്ഥാന തെഴിലാളികളെ തെറ്റിദ്ധരിപ്പിച്ച രണ്ടുപേരെ മലപ്പുറത്ത് നിന്ന് പിടികൂടി
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ താറടിക്കാന്‍ ബോധപൂര്‍വമായ ശ്രമം
ഇതര സംസ്ഥാന തൊഴിലാളികള്‍ എവിടെയും പട്ടിണി കിടക്കേണ്ട സ്ഥിതിയില്ല
പൊലീസുകാരുടെ ക്ഷേമം ഉറപ്പാക്കും
സായുധസേന എഡിജിപിക്ക് ചുമതല
എല്ലാ പൊലീസുകാര്‍ക്കും ദിവസേന എസ്എംഎസിലൂടെ വിവരങ്ങള്‍ കൈമാറും
സംസ്ഥാനതല കണ്‍ട്രോള്‍ റൂം തുറക്കും
മാര്‍ച്ച് 31 ന് തന്നെ ജീവനക്കാരുടെ റിട്ടയര്‍മെന്റ് നടക്കും. പകരം ചുമതല ഏല്‍പ്പിക്കാന്‍ കാത്തുനില്‍ക്കേണ്ടതില്ല
സ്വകാര്യ ആശുപത്രികളില്‍ ശമ്പള രഹിത അവധി നല്‍കുന്നു എന്ന പരാതി അന്വേഷിക്കാന്‍ ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തി
ചരക്ക് നീക്കം ഇന്റര്‍നെറ്റ് സംവിധാനം ഉപയോഗിച്ച് മോണിറ്ററിംഗ് നടത്തും.
യാത്രാ പാസ് 21-60 വയസിനിടയില്‍ ഉള്ളവര്‍ക്ക് ജില്ലാ തലത്തില്‍ നല്‍കേണ്ടിവരും. ഇതിനായുള്ള വെരിഫിക്കേഷന്‍ മൊബൈല്‍ വഴിയാക്കാന്‍ ഉദ്ദേശിക്കുന്നു
കോവിഡ് ആശുപത്രിയിലെ ഡോക്ടര്‍മാരേയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരേയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അവര്‍ക്ക് അടുത്തുള്ള ഹോട്ടലില്‍ താമസ സൗകര്യം ഉറപ്പാക്കണം
വേനല്‍ കടുക്കുന്നു. കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. കുടിവെള്ള ഉപഭോഗം നിയന്ത്രിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം
ആനകള്‍ക്ക് പട്ട കൊണ്ടുവരാന്‍ പറ്റാത്ത വിഷമമുണ്ട്. ഇത് പരിഹരിക്കാന്‍ നിര്‍ദേശം നല്‍കി
ജോലിയെടുക്കാന്‍ കഴിയാതെ ജനങ്ങള്‍ വീട്ടിലിരിക്കുകയാണ്. പേ ചാനലുകള്‍ ഫ്രീ ആയി നല്‍കി ജനങ്ങളോട് പ്രതിബദ്ധത കാണിക്കണം
കുടുംബശ്രീ മുഖേന നല്‍കുന്ന വായ്പ പദ്ധതി ഉടന്‍ നടപ്പാക്കാന്‍ കഴിയുമെന്ന് ബാങ്കേഴ്‌സ് സമിതി അറിയിച്ചു
ആയുര്‍വേദ ചികിത്സ രംഗത്തെ പ്രമുഖരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി. പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനുള്ള മരുന്നുകള്‍ ആയുര്‍വേദത്തിലുണ്ട്. ആ മേഖലയിലെ മനുഷ്യ വിഭവ ശേഷിയെ കുറിച്ചും ചര്‍ച്ച നടത്തി.
ആയുര്‍വേദ മരുന്നുകള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കണം
ആയുര്‍വേദ മേഖലയിലെ പ്രമുഖര്‍ രണ്ട് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും. ഇത് സംസ്ഥാന ആരോഗ്യ മേഖലയിലെ ഉന്നതര്‍ പഠിച്ച് തീരുമാനമെടുക്കും
സ്‌കൂള്‍ പ്രവേശനത്തിന് ഓണ്‍ലൈനിലൂടെ അപേക്ഷ ക്ഷണിച്ചതായി കാണുന്നുണ്ട് . ഇത് ഇപ്പോള്‍ വേണ്ട
അവധി ദിനങ്ങള്‍ നല്ല കാര്യത്തിനായി വിനിയോഗിക്കാം.. ഓണ്‍ലൈന്‍ കോഴ്‌സുകളില്‍ പ്രവേശനം തേടാം
യൂണിസെഫ് 35 ലക്ഷം രൂപ ജില്ലാ കലക്ടര്‍മാര്‍ക്കായി അനുവദിച്ചു
കാസര്‍കോട് വെന്റിലേറ്ററും ഡയാലിസിസ് യൂണിറ്റുകളും സ്ഥാപിക്കാന്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് സഹായം വാഗ്ദാനം ചെയ്തു
പ്രവാസികളുടെ വിയര്‍പ്പ് കൊണ്ടാണ് നമ്മള്‍ കഞ്ഞികുടിച്ചിരുന്നത്. അത് നമ്മള്‍ ഒരിക്കലും മറക്കരുത്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ നമ്മുടെ നാടിന്റെ കരുത്തുറ്റ വിഭാഗത്തെ ഒറ്റപ്പെടുത്താനോ മനസില്‍ ദേഷ്യത്തോടെ കാണാനോ പാടില്ല. പ്രവാസികളുടെ കുടുംബം ഇവിടെ സുരക്ഷിതരായിരിക്കുമെന്നും നാട് ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പ്രവാസികളോട് ഉറപ്പ് നല്‍കി