പായിപ്പാടിന് പിന്നാലെ പെരുമ്പാവൂരിലും

0

ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം പെരുമ്പാവൂരിലും. കമ്യൂണിറ്റി കിച്ചണ്‍ വഴി വിതരണം ചെയ്ത ഭക്ഷണം തികഞ്ഞില്ല, ഭക്ഷണം അവരുടെ രീതിയിലല്ല തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞാണ് തൊഴിലാളികള്‍ റോഡിലേക്കിറങ്ങി പ്രതിഷേധിച്ചത്. സംസ്ഥാനത്ത് ഏറ്റവുമധികം ഇതര സംസ്ഥാന തെഴിലാളികള്‍ താമസിക്കുന്ന പെരുമ്പാവൂര്‍ ബംഗാള്‍ കോളനിയിലാണ് സംഭവം. പൊലീസും മറ്റ് അധികൃതരും എത്തി കാര്യങ്ങള്‍ പറഞ്ഞ് അനുനയിപ്പിക്കുകയായിരുന്നു. ിവരുടെ പ്രശ്‌നം പരിഹരിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ ഇവരെ സുരക്ഷിതരായി നാട്ടില്‍ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.