കേരളത്തില്‍ കുടുങ്ങിയ ജര്‍മ്മന്‍ ടൂറിസ്റ്റുകളെ നാളെ നാട്ടിലേക്ക് മടക്കി അയക്കും. കോവിഡ് 19 പശ്ചാത്തലത്തില്‍ രാജ്യമെങ്ങും ലോക്ക് ഡൗണ്‍ ആയതിനാല്‍ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ കുടുങ്ങിയ ഇരുന്നൂറോളം ജര്‍മ്മന്‍ സ്വദേശികളെയാണ് നാളെ ചൊവാഴ്ച ജര്‍മനിയിലേക്ക് മടക്കുക. ഇതിനായി ജര്‍മ്മനി സ്‌പെഷല്‍ വിമാനം എത്തിക്കുമെന്നാണ് കരുതുന്നത്. നിലവിലെ സ്ഥിതിയില്‍ അതിന് കഴിഞ്ഞില്ലെങ്കില്‍ ഇവിടെ നിന്ന് വിമാനം വാടകക്കെടുക്കും. ഇതിന്റെ ചെലവ് ജര്‍മ്മനി വഹിക്കും. നിലവില്‍ വ്യത്യസ്ഥ ഉള്ളവരെ കോവളത്തെ സമുദ്ര പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്. നാളെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെക്‌നിക്കല്‍ ഏരിയയില്‍ നിന്നായിരിക്കും ഇവരേയും വഹിച്ചുള്ള വിമാനം യാത്രയാവുക.
ജര്‍മനിക്ക് പുറമെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങും. ഏതാണ്ട് 240 ഓളം പേരാകും നാളെ കേരളത്തില്‍ നിന്ന് മടങ്ങുന്നത്.