ലോകത്ത് കോവിഡ് മരണം 34000 കടന്നു; രോഗബാധിതര്‍ ഏഴേകാല്‍ ലക്ഷം

0

കോവിഡ് 19 വൈറസ് ബാധ മൂലമുള്ള മരണം ലോകത്ത് 34000 കടന്നു. ഇതുവരെ മുപ്പത്തിനാലായിരത്തി മുപ്പത്തിനാലു പേര്‍ മരിച്ചു. രോഗബാധിതരുടെ എണ്ണവും അനിയന്ത്രിതമാം വിധം ഉയരുകയാണ്. ഏഴ് ലക്ഷത്തി ഇരുപത്തി അയ്യായിരത്തി ഇരുന്നൂുറ്റി മുപ്പത് പേരാണ് ഇപ്പോള്‍ കോവിഡ് ബാധിതരായിട്ടുള്ളത്. 183 രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആശ്വാസമായിട്ടുള്ളത് ഇതുവരെ ഒന്നര ലക്ഷത്തിലധികം പേര്‍ രോഗവിമുക്തരായി എന്നതാണ്.
നിലവില്‍ കൂടുതല്‍ രോഗികളുള്ളത് അമേരിക്കയിലാണ്. അതുകൊണ്ട് തന്നെ ക്വാറന്റൈന്‍ കാലാവധി ഏപ്രില്‍ 30 വരെയായി നീട്ടി. അമേരിക്കയില്‍ രണ്ടു ലക്ഷം പേരോളം മരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
1534 പേര്‍ രോഗ ബാധിതരായ റഷ്യയില്‍ മോസ്‌ക്കോ നഗരത്തില്‍ ക്വാറന്റൈന്‍ പ്രഖ്യാപിച്ചു. ഇറ്റലിയില്‍ 10779 പേര്‍ മരിച്ചു. സ്‌പെയിനിലെ മരണസംഖ്യ 6803 ആയി. ഇറാനില്‍ 2757 ആണ് മരണസംഖ്യ. ഇന്ത്യയില്‍ മരണം 33 ആയി. 1200 ഓളം പേര്‍ക്ക് നിലവില്‍ രോഗം സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് പേര്‍ മലയാളി നഴ്‌സുമാരാണ്. ഇവര്‍ മുംബൈയിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്നവരാണ്.