അതിര്‍ത്തി മണ്ണിട്ട് അടച്ച കര്‍ണാടക സര്‍ക്കാരിനെതിരെ കേരള ഹൈക്കോടതി. മഹാമാരിയെ ചെറുക്കുന്നതിനിടയില്‍ ജീവന്‍ പൊലിയുന്ന സാഹചര്യം ഉമ്ടാകരുതെന്ന് കോടതി നിരീക്ഷണം. കേന്ദ്ര-കര്‍ണാടക സര്‍ക്കാരുകള്‍ അവസരത്തിനൊത്ത് ഉയരണം. കാസര്‍കോട് അതിര്‍ത്തി കര്‍ണാടക മണ്ണിട്ട് അടച്ചതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി നിരീക്ഷണം. കേസില്‍ നിലപാട് വ്യക്തമാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഒരു ദിവസത്തെ സാവകാശം ചോദിച്ചു. കാര്‍ണാടകയുടെ നടപടി നിയമവിരുദ്ധമാണെന്ന് കേരളം വാദിച്ചു. ദേസീയപാത അതോറിറ്റിയുടെ അധികാര പരിധിയിലുള്ള ദേശീയപാത കര്‍ണാടക അടച്ചത് അംഗീകരിക്കാനാവില്ലെന്നും കേരളം ഓര്‍മിപ്പിച്ചു.