ഇന്ത്യയുടെ അഭിമാനമായ ഐഎസ്ആര്‍ഒ വക രാജ്യത്തിന് നവവത്സര സമ്മാനം. തമോഗര്‍ത്ത രഹസ്യങ്ങള്‍ തേടിയുള്ള എക്‌സ്പോപാറ്റ് ഉപഗ്രഹ വിക്ഷേപണം വിജയകരം. പിഎസ്എല്‍വി സി 58 എന്ന റോക്കറ്റാണ് ഉപഗ്രഹത്തെ ആകാശത്തെത്തിച്ചത്.
പിഎസ്എല്‍വി എന്നത് ഇന്ത്യയുടെ വിശ്വസ്ത ഉപഗ്രഹ വിക്ഷേപ റോക്കറ്റാണ്. ഇതിൻ്റെ അറുപതാം വിക്ഷേപണമാണ് ഇന്ന് നടന്നത്. തമോഗര്‍ത്തങ്ങള്‍, ന്യൂട്രോണ്‍ സ്റ്റാറുകള്‍, സൂപ്പര്‍ നോവ തുടങ്ങിയ പ്രപഞ്ചത്തിലെ പ്രഹേളികള്‍ മനസ്സിലാക്കുക എന്നതാണ് എക്‌സ്പോപാറ്റിൻ്റെ ലക്ഷ്യം. അഞ്ച് വര്‍ഷമാണ് കാലാവധി.
തിരുവനന്തപുരം എല്‍ബിഎസ് വനിതാ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ നിര്‍മ്മിച്ച വി സാറ്റ് ഉപഗ്രഹവും എക്‌സ്പോപാറ്റിനൊപ്പം വിക്ഷേപിച്ചു. ഇതടക്കം 10 ചെറു ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്.