HomeKeralaകെ സുരേന്ദ്രനെ വിമർശിച്ച് എൻഡിഎ ഘടകകക്ഷി നേതൃസംഗമം

കെ സുരേന്ദ്രനെ വിമർശിച്ച് എൻഡിഎ ഘടകകക്ഷി നേതൃസംഗമം

എൻഡിഎ ഘടക കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ( അത്‌വാലെ ) യുടെ നേതൃത്വത്തിൽ ” നവ കേരളം എൻ. ഡി. എ സർക്കാരിലൂടെ” എന്ന ക്യാമ്പയിനോടനുബന്ധിച്ച് തൃശൂരിൽ നേതൃസംഗമം നടത്തി. തൃശൂർ നളിനം ഓഡിട്ടോറിയത്തിൽ നടന്ന പരിപാടിയിൽ സംസ്ഥാന കൺവീനർ പി ആർ സോംദേവ് അധ്യക്ഷനായി. സംസ്ഥാന നേതാക്കൾക്ക്‌ പുറമെ തൃശൂരിൽ നിന്നും നൂറ്റിയമ്പതോളം വരുന്ന പഞ്ചായത്ത്‌,മണ്ഡലം, ജില്ലാ കാര്യകർത്താക്കൾ പങ്കെടുത്തു.

റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ സാധാരണക്കാരുടെ പാർട്ടിയാണെന്ന്  പി ആർ സോംദേവ് പറഞ്ഞു. മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി നേതൃത്വ പാടവമുള്ള പുതിയ ആളുകകൾക്കും, യുവജനങ്ങൾക്കും പാർട്ടിയെ നയിക്കാൻ അവസരം നൽകും. തൃശൂരിൽ ജനുവരി മൂന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന മഹിളാ സംഗമം എന്ന പരിപാടിക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി സോംദേവ് അറിയിച്ചു.

പതിനാല് വർഷകാലം സംഘപരിവാർ പ്രസ്ഥാനത്തിൽ നിന്ന് വിട്ടുനിന്നിരുന്ന അരവിന്ദൻ ചൂണ്ടൽ ചടങ്ങിൽ മുഖ്യപ്രഭാഷകനായി. എൻ ജി ഒ സംഘ് മുൻ സംസ്ഥാന പ്രസിഡണ്ടും, ബി എം എസ് സംസ്ഥാന സമിതി അംഗവും, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറിയും ആയിരുന്നു  അരവിന്ദൻ ചൂണ്ടൽ.

മുൻ ഡിജിപി  ടി പി സെൻ കുമാറിൻ്റെ നേതൃത്വത്തിൽ രൂപംകൊണ്ട ഹിന്ദു ഐക്യമുന്നണി വിട്ട് ബിജു പുലർക്കാട്ട് ആർപിഐയിൽ ചേർന്നു. പി ആർ സോംദേവിൽ നിന്ന് മെമ്പർഷിപ്പ് സ്വീകരിച്ചു.

നരേന്ദ്രമോദിക്കൊപ്പം വേദി പങ്കെടുന്നതുമായി ബന്ധപ്പെട്ട് എൻ ഡി എ യിലെ വിവിധ രാഷ്ട്രീയപാർട്ടികളിൽ പ്രവർത്തിക്കുന്ന സമുന്നതരായ വനിത നേതാക്കളെ പ്രാഥമിക പരിഗണനാ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതിൽ യോഗം പ്രതിഷേധിച്ചു. ഇക്കാര്യത്തിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും, പരിപാടിയുടെ സംഘാടകർക്കും എതിരെ  കടുത്ത വിമർശനം ഉയർന്നു.

ഇന്ത്യ സഖ്യം ഭാരതത്തിൻ്റെ രാഷ്ട്രീയ സാംസ്‌കാരത്തിന് ചേരുന്നതല്ല.  കേരളത്തിൽ എൽഡിഎഫ് സർക്കാർ നില നിർത്തുന്നത്തിനു വേണ്ടി ചില പാർട്ടിക്കൾ  മത പ്രീണന നയങ്ങളാണ് നടപ്പാക്കുന്നത്. നവ കേരളയാത്ര പോലെ സർക്കാർ നടത്തി വരുന്ന ധൂർത്തിനും മറ്റും വിരാമമിടാൻ പുതിയ ജനകീയ പ്രചരണങ്ങൾക്ക് തുടക്കം കുറിക്കും. വി. ഡി. സതീശൻ നയിക്കുന്ന പ്രതിപക്ഷം അപര്യാപ്തമാണെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

പാർട്ടിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക്കൻ ഒ ബി സി വെൽഫയർ ഫെഡറേഷൻ, റിപ്പബ്ലിക്കൻ സ്പോർട്സ് വെൽഫയർ ഫെഡറേഷൻ, റിപ്പബ്ലിക്കൻ വ്യാപാരി വ്യവസായി ഫെഡറേഷൻ,റിപ്പബ്ലിക്കൻ മീഡിയ ഫെഡറേഷൻ എന്നീ സാമൂഹിക ക്ഷേമ സംഘടന സംവിധാനങ്ങൾ രൂപീകരിച്ചു. അമൃത ടിവി ന്യൂസ്‌ വിഭാഗം മുൻ മേധാവി വികാസ് വാസു മൂത്തേടത്തിനെ മീഡിയ ഫെഡറേഷൻ സംസ്ഥാന കൺവീനറായും, കേരള വിഷൻ മുൻ ചീഫ് എഡിറ്റർ  രഞ്ജിത്ത് മേനോൻ,
വൃന്ദ വി നായർ എന്നിവരെ സംസ്ഥാന ജോയിൻ്റ് കൺവീനർമാരായും തിരഞ്ഞെടുത്തു.

വ്യാപാരി വ്യവസായി ഫെഡറേഷൻ്റെ സംസ്ഥാന കൺവീനറായി സാബു കഴകൂട്ടും , പാർട്ടി സംസ്ഥാന ഓർഗാനിസിങ്ങ് വിഭാഗത്തിലേക്ക് സിനിബ് ഹരിദാസും തിരഞ്ഞെടുക്കപ്പെട്ടു.

സുരേഷ് മാസ്റ്റർ സംഘടന നിർദേശം അവതരിപ്പിച്ചു. സിനിബ് ഹരിദാസ് പാലക്കാട്‌, ഷഫീക്ക്‌ പാലക്കി കോഴിക്കോട് ,  ബിജു പുലർക്കാട്ട്, ദിനിൽ ബാലൻ, ബ്രിജേഷ്, ഷൈൻ തേനേംക്കാട് തൃശൂർ തുടങ്ങിയവർ സംസാരിച്ചു. അടൂർ രാജേഷ് സ്വാഗതവും, ഗോകുലം സുരേഷ് കൊല്ലം നന്ദിയും പറഞ്ഞു.

Most Popular

Recent Comments