ഇന്ധനവില കുറയ്ക്കാന്‍ ധാരണ, പ്രഖ്യാപനം ഇന്നുണ്ടായേക്കും

0

രാജ്യത്തെ ജനങ്ങള്‍ക്ക് പുതുവത്സര സമ്മാനമായി ഇന്ധന വില കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന ശേഷം പ്രഖ്യാപനം ഉണ്ടാകും എന്നാണ് കരുതുന്നത്.

മാസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ലോകസഭ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വെച്ചുള്ള തീരുമാനം ആകും ഇത്. ഇതിൻ്റെ ഭാഗമായാണ് അമേരിക്ക അടക്കമുള്ള രാഷ്ട്രങ്ങള്‍ എതിര്‍ത്തിട്ടും റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയില്‍ ഇന്ത്യ ഇന്ധനം ഇറക്കുമതി ചെയ്തത്. ഇതോടെ എണ്ണ കമ്പനികളുടെ നഷ്ടം വലിയ തോതില്‍ കുറയ്ക്കാനുമായി.

ഡീസലിന് 10 രൂപ വരെ വില കുറയാനാണ് സാധ്യത. പെട്രോളിന് 8 രൂപയും കുറയും. വിലവര്‍ധന തടയുക എന്ന ലക്ഷ്യവും ബിജെപി കാണുന്നു. തിരഞ്ഞെടുപ്പില്‍ വിലവര്‍ധനവും ഇന്ധനവിലയും വിഷയമാക്കാനുള്ള പ്രതിപക്ഷ ധാരണ പൊളിക്കാന്‍ ഇതുവഴി കഴിയുമെന്നും ബിജെപി കണക്കു കൂട്ടുന്നു.