തമിഴകത്തിൻ്റെ ക്യാപ്റ്റന് ഇന്ന് സംസ്‌ക്കാരം. വൈകീട്ട് 4.45ന് സ്വന്തം പാര്‍ടിയായ ഡിഎംഡികെ ആസ്ഥാനത്താണ് സംസ്‌ക്കാരം നടത്തുക.
പ്രിയ നടനും നേതാവുമായ വിജയകാന്തിനെ അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍ ഇപ്പോഴും ഒഴുകുകയാണ്. ഇതിൻ്റെ ഭാഗമായി ഇന്ന് രാവിലെ ആറു മുതല്‍ പൊതുദര്‍ശനം തുടരുകയാണ്. ഉച്ചക്ക് ഒരു മണിവരെ ഉണ്ടാകും. ഐലന്‍ഡ് ഗ്രൗണ്ടിലാണ് പൊതുദര്‍ശനം നടക്കുന്നത്. ആയിരങ്ങള്‍ എത്തുന്നതിനാലാണ് വേദി ഇങ്ങോട്ട് മാറ്റിയത്.
ഒരു മണിക്ക് വിലാപ യാത്രയായാണ് പാര്‍ടി ആസ്ഥാനത്തേക്ക് കൊണ്ടുപോവുക. സൂപ്പര്‍ സ്റ്റാര്‍ രജനി കാന്ത്, വിജയ്, മുഖ്യമന്ത്രി സ്റ്റാലിന്‍ തുടങ്ങിയ പ്രമുഖര്‍ ഇന്നലെ അന്ത്യോപചാരം അര്‍പ്പിച്ചിരുന്നു. ഇന്ന് സംസ്‌ക്കാര ചടങ്ങില്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ അടക്കമുള്ളവര്‍ പങ്കെടുക്കും.