തമിഴ്‌നാട്ടിലെ ക്യാപ്റ്റന്‍ വിടവാങ്ങി. നടനും ഡിഎംഡികെ അധ്യക്ഷനുമായ വിജയ്കാന്ത് അന്തരിച്ചു. 71 വയസ്സായിരുന്നു. അരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യനില വഷളായത്. വെൻ്റിലേറ്ററില്‍ തുടരുന്നതിനിടെയാണ് മരണം.
നവംബര്‍ 20നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖമായിരുന്നു കാരണം. പുരോഗതി നേടിയതോടെ ആശുപത്രി വിട്ടെങ്കിലും വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെയാണ് കോവിഡ് ബാധിച്ചത്.
ഇനിക്കും ഇളമൈ ആണ് ആദ്യ സിനിമ. നായകനായത് സട്ടം ഒരു ഇരുട്ടറൈ സിനിമയിലൂടെയാണ്. ക്യാപ്റ്റന്‍ പ്രഭാകരന്‍, സേതുപതി ഐപിഎസ് തുടങ്ങി ഒട്ടേറെ മെഗാ ഹിറ്റുകള്‍ അദ്ദേഹത്തിന് സ്വന്തമാണ്.
രണ്ട് പതീറ്റാണ്ടോളം തമിഴ്‌നാട്ടിലെ സൂപ്പര്‍താരമായിരുന്നു വിജയ്കാന്ത്. ഇതിനിടയിലാണ് ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം എന്ന രാഷ്ട്രീയ പാര്‍ടി ഉണ്ടാക്കുന്നത്. ആദ്യ തെരഞ്ഞെടുപ്പില്‍ എംഎല്‍എ ആയി. മാത്രമല്ല ഡിഎംഡെകെക്ക് എട്ട് ശതമാനം വോട്ടും നേടാനായി.
1952 ആഗസ്റ്റ് 25ന് മധുരയിലാണ് വിജയ്കാന്ത് എന്ന വിജയരാജ് അളഗര്‍ സാമി ജനിച്ചത്. പ്രേമലതയാണ് ഭാര്യ. ഷണ്‍മുഖ പാണ്ഡ്യന്‍, വിജയ പ്രഭാകരന്‍ എന്നിവരാണ് മക്കള്‍.