HomeKeralaലഭിച്ചത് ലക്ഷക്കണക്കിന് പരാതികള്‍, ജനങ്ങള്‍ അസംതൃപ്തര്‍ എന്ന് സൂചന

ലഭിച്ചത് ലക്ഷക്കണക്കിന് പരാതികള്‍, ജനങ്ങള്‍ അസംതൃപ്തര്‍ എന്ന് സൂചന

മന്ത്രിസഭ ഒന്നടങ്കം ജനങ്ങളിലേക്ക് എന്ന ടാഗ് ലൈനുമായി നടന്ന നവകേരള സദസ്സില്‍ ലഭിച്ചത് ലക്ഷക്കണക്കിന് പരാതികള്‍. കൃത്യമായി പറഞ്ഞാല്‍ 6,21,167 (ആറ് ലക്ഷത്തി ഇരുപത്തി ഒന്നായിരത്തി നൂറ്റി അറുപത്തേഴ് ) പരാതികള്‍.

ലക്ഷക്കണക്കിന് പരാതികള്‍ ലഭിച്ചതില്‍ സംസ്ഥാന സര്‍ക്കാര്‍ അസംതൃപ്തരാണ്. സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമല്ല എന്നതിന് തെളിവാണ് ഇത്രയും പരാതികള്‍. അതായത് ജനങ്ങള്‍ അസംതൃപ്തര്‍ ആണ് എന്നതാണ് തെളിയിക്കുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അവസരത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ അസംതൃപ്തരാണ് ഭരണത്തില്‍ എന്നത് ഇടതു മുന്നണിക്കും സംസ്ഥാന സര്‍ക്കാരിനും ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. എല്‍ഡിഎഫ് വരും എല്ലാം ശരിയാവും എന്ന പരസ്യവുമായി വന്നതാണ് ഒന്നാം പിണറായി സര്‍ക്കാര്‍, ഇപ്പോള്‍ 8 വര്‍ഷം ഭരിച്ചിട്ടും ജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരമില്ല എന്ന സ്ഥിതിയാണ്. ഇതുതന്നെയാണ് എല്‍ഡിഎഫിൻ്റെ ആശങ്കയും.

36 ദിവസമായിരുന്നു നവകരേള സദസ്സ്. ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചത് മലപ്പുറത്ത് നിന്നാണ്. 81,354. എന്നാല്‍ പരാതികളില്‍ എത്ര എണ്ണം പരിഹരിച്ചു എന്നതില്‍ സര്‍ക്കാര്‍ കണക്കുകള്‍ ലഭ്യമല്ല. പരാതികളുടെ പരിഹാരമല്ല പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് മുഖ്യമന്ത്രി അവസാന നാളുകളില്‍ പറഞ്ഞു കൊണ്ടിരുന്നത് ഇതുകൊണ്ട് കൂടിയാണ്.

Most Popular

Recent Comments