ഐപിസി. സിആര്‍പിസി, തെളിവ് നിയമം എന്നിവക്ക് ബദലായി ഇനി പുതിയ നിയമങ്ങള്‍. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സക്ഷ്യ എന്നിവയാണ് ഇനി ഇന്ത്യയില്‍ ഉണ്ടാവുക. പാര്‍ലമെന്റ് പാസ്സാക്കിയ മൂന്ന് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കി.
ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന നിയമങ്ങള്‍ക്ക് പകരമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവന്നത്. ആധുനിക കാലഘട്ടത്തിന് യോജിച്ച നിയമങ്ങള്‍ ഇന്ന് ആവശ്യമാണെന്ന് നിയമജ്ഞര്‍ അടക്കം ആവശ്യപ്പെട്ടിരുന്നു.
പുതിയ കാലത്തിന് യോജിച്ച തരത്തിലാണ് നിയമ നിര്‍മാണം. പരാതിയില്‍ മൂന്നു മുതല്‍ 14 ദിവസത്തിനകം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യണം. ഏഴു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍ പ്രാഥമിക അന്വേഷണം 14 ദിവസത്തിനകം പൂര്‍ത്തിയാക്കണം. കുറഞ്ഞ ശിക്ഷയുള്ള കേസുകളില്‍ ആകട്ടെ മൂന്ന് ദിവസത്തിനകം എഫ്‌ഐആര്‍ ഫയല്‍ ചെയ്യണം, തുടങ്ങി പുതിയ കാലത്തിന് അനുസൃതമായാണ് നിയമ നിര്‍മ്മാണം.




































