ഇന്ത്യയില്‍ മരണം 27, രോഗബാധിതര്‍ 1024

0

രാജ്യത്ത് കോവിഡ് 19 മൂലമുള്ള മരണം കൂടുന്നു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ മരണം 27 ആയി. രോഗബാധിതരുടെ എണ്ണത്തിലും വര്‍ധനയാണ്. 1024 പേര്‍ നിലവില്‍ രോഗികളാണ്. കൂടുതല്‍ രോഗബാധിതര്‍ കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. രോഗബാധിതര്‍ 1000 കടന്നതോടെ രോഗപ്രതിരോധത്തിനും ചികിത്സക്കും കൂടുതല്‍ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ട്രെയിനിലെ കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ആക്കുന്നതിന്റെ ആദ്യ മാതൃക തയ്യാറാക്കി. എസിയില്ലാത്ത കോച്ചുകളാണ് വാര്‍ഡുകളാക്കുക.