കോട്ടയം പായടിപ്പാട് നാട്ടിലേക്ക് പോകാന്‍ സൗകര്യമൊരുക്കണമെന്ന പ്രധാന ആവശ്യവുമായി സംഘടിച്ച ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ലോക്ക ഡൗണ്‍ ലംഘിച്ച് സംഘം ചേര്‍ന്നതിനാണ് കേസ്. തൊഴിലാളികള്‍ താസമിക്കുന്ന നിരവധി ക്യാമ്പുകളില്‍ പൊലീസ് ഇന്നലെ രാത്രി തിരച്ചില്‍ നടത്തി. എറണാകുളം റേഞ്ച് ഐജി മഹേഷ്‌കുമാര്‍ കാളിരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്.
ഇനിയും തൊഴിലാളികള്‍ പ്രതിഷേധിക്കാം എന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സിആര്‍പിസി 144 പ്രകാരമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ മുതല്‍ ജില്ലയില്‍ നാല്‌പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം ചേരാന്‍ പാടില്ല.