കൂട്ടപ്പലായനം അരുത്; ഡല്‍ഹിയില്‍ തുടരൂവെന്ന് കെജ്രിവാള്‍

0

ലോക്ക് ഡൗണിനെ തുടര്‍ന്ന് സ്വന്തം സംസ്ഥാനങ്ങളിലേക്ക് കൂട്ടപ്പലായനം നടത്തുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്‍. ഡല്‍ഹിയില്‍ ഭക്ഷണത്തിനോ വെള്ളത്തിനോ ബുദ്ധിമുട്ടുണ്ടാകില്ല. വീട്ടുവാചക നല്‍കാന്‍ കഴിവില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കും. വീട്ടുടമകള്‍ വാടക ചോദിച്ച് ബുദ്ധിമുട്ടിക്കരുത്. അനുസരിച്ചില്ലെങ്കില്‍ വീട്ടുടമസ്ഥര്‍ക്കെതിരെ അന്വേഷണം ഉണ്ടാകും. ഡല്‍ഹിയില്‍ നാലു ലക്ഷത്തിലധികം പേര്‍ക്ക് ഉച്ചഭക്ഷണവും അത്താഴവും നല്‍കുന്നുണ്ട്. പ്രധാനമന്ത്രി പറഞ്ഞ പോലെ എല്ലാവരും എവിടെയാണോ അവിടെത്തന്നെ തുടരണമെന്നും കെജ്രിവാള്‍ അഭ്യര്‍ഥിച്ചു.