കോട്ടയം ജില്ലയിലെ പായിപ്പാട്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ ലോക്ക ഡൗണ്‍ ലംഘിച്ച് തെരുവിലിറങ്ങിയ സംഭവം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമായിരുന്നു. രാജ്യമാകെ കോവിഡിനെ പ്രതിറോധിക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന സമയമാണിത്. ഇത്രയും ആളുകള്‍ എത്തിയതിന് പിന്നില്‍ ഗൂഡാലോചന ഉണ്ട്. ഇതിന് പിന്നിലുള്ളവരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരും.
ഇതര സംസ്ഥാന തൊഴിലാളികളോട് അനുഭാവ പൂര്‍വമാണ് കേരളം പെരുമാറുന്നത്. അവര്‍ക്ക് എല്ലാ സൗകര്യവും ഒരുക്കാനുള്ള നടപടികള്‍ ശക്തമാണ്. എന്നിട്ടും പായിപ്പാട്ട് കൂട്ടത്തോടെ തൊഴിലാളികള്‍ തെരുവിലിറങ്ങിയതിന് പിന്നില്‍ ഗൂഢാലോചന ഉണ്ട്. കുറ്റം ചെയ്തവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.