ഇതര സംസ്ഥാന തൊഴിലാളികളുടെ കൂട്ടപ്പലായനം അനുവദിക്കരുതെന്നതടക്കമുള്ള കര്‍ശന നിര്‍ദേശങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതര സംസ്ഥാന തൊഴിലാളികളുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭക്ഷണവും വെള്ളവും മരുന്നും ഒരുക്കണം. ബോധവത്ക്കരണ പ്രവര്‍ത്തനം അവരുടെ ഭാഷയില്‍ തന്നെ നടത്തണമെന്നും നിര്‍ദേശമുണ്ട്.