രാജ്യം മഹാമാരിയിൽ പെട്ടു വലയുമ്പോഴും, നിർമ്മാണ മേഘലയിൽ പണിയെടുത്തു കുടുംബം പുലർത്തുന്നവർ ധാരാളമാണ്. കൊറോണ വൈറസിനെ ചെറുക്കുന്നതിനുള്ള ജാഗ്രതയിൽ നിർമ്മാണമേഘല അപ്പാടെ സ്തംഭിച്ചിരിക്കയാണ്. ആയതിനാൽ ക്ഷേമനിധിയിൽ അംഗത്വമെടുത്തിട്ടുള്ള മുഴുവൻ നിർമ്മാണ തൊഴിലാളികൾക്കും ആശ്വാസകരമായ സഹായം 5000 രൂപ വീതം അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കണമെന്നും ,അതുപോലെ പെൻഷൻകാർക്ക് രണ്ടു മാസത്തെ മുൻകൂർ തുക അനുവദിക്കണമെന്നും കേരള കെട്ടിട നിർമ്മാണ നിർമ്മാണ തൊഴിലാളി കോൺഗ്രസ് (കെ.കെ.എൻ.ടി.സി.) ജില്ലാ പ്രസിഡൻറ് എം.എം.രാ ജുവും, സെക്രട്ടറി സാംസൺ അറക്കലും സർക്കാരിനോടാവശ്യപ്പെട്ടു.