മദ്യാസക്തിയുള്ളവരെ ചികിത്സിക്കാന്‍ മദ്യം നല്‍കണമെന്ന സംസ്ഥാന സര്‍ക്കരിന്റേയും മുഖ്യമന്ത്രിയുടേയും വാദം തള്ളി ഐഎംഎ. മദ്യാസക്തിയുള്ളവരെ ചികിത്സിക്കാന്‍ മദ്യം വേണ്ട. മദ്യം മരുന്നല്ല. മദ്യം നല്‍കിയുള്ള ചികിത്സ പ്രോട്ടോക്കോളിന് എതിരാണ്. മദ്യാസക്തിയുള്ളവരെ ചികിത്സിക്കാനുള്ള മരുന്നുകള്‍ ലഭ്യമാണ്. ഡോക്ടറുടെ നിര്‍ദേശ പ്രകാരം മദ്യമല്ല, മരുന്നാണ് നല്‍കേണ്ടതെന്നും ഐഎംഎ സംസ്ഥാന പ്രസിഡണ്ട് ഡോ. എബ്രഹാം വര്‍ഗീസ് പറഞ്ഞു.