അധികവില ഈടാക്കിയ സാനിട്ടൈസറുകൾ പിടിച്ചെടുത്തു

0

കൊടുങ്ങല്ലൂരിൽ അധികവില ഈടാക്കിയ സാനിട്ടൈസറുകൾ പിടിച്ചെടുത്തു. ചന്തപ്പുരയിലുളള റിലീഫ് മെഡിക്കൽസാണ് സാനിട്ടൈസറിന്  അധികവില ഈടാക്കിയത്. 60 ml കുപ്പിയ്ക്ക് 30 രൂപയാണ് സാധാരണ വില.എന്നാൽ 94 രൂപയ്ക്കായിരുന്നു ഇവിടെ വിൽപ്പന. മരുന്നുകൾക്കും മാസ്ക്കുകൾക്കും സാനിട്ടൈസറുകൾക്കും അധികവില ഈടാക്കുന്നത് തടയാൻ ജില്ലാഭരണകൂടം ഏർപ്പെടുക്കിയ പ്രത്യേക സ്ക്വാഡിൻറെ സാന്നിധ്യത്തിൽ തഹസിൽദാർ 217 കുപ്പികൾ പിടിച്ചെടുത്ത് നഗരസഭാ ആരോഗ്യ വിഭാഗത്തിന് കൈമാറി.