HomeKeralaകൈലാസനാഥ വിദ്യാനികേതനിൽ മോഡൽ യു എൻ

കൈലാസനാഥ വിദ്യാനികേതനിൽ മോഡൽ യു എൻ

മണ്ണുത്തി മുല്ലക്കര കൈലാസനാഥ വിദ്യാനികേതനിൽ തൃശ്ശൂർ ജില്ലയിലെ വിവിധ സ്കൂളുകളെ പങ്കെടുപ്പിച്ചു കൊണ്ട് KMUN നടന്നു. ആഗോള ഭക്ഷ്യ സുരക്ഷ, ഉഷ്ണമേഖല മഴക്കാടുകളുടെ ശോഷണം എന്നീ വിഷയങ്ങളായിരുന്നു ചർച്ചാ വിഷയം.

എന്താണ് ഐക്യരാഷ്ട്രസഭ എന്നും അതിന് ലക്ഷ്യങ്ങൾ എന്തെല്ലാമെന്നും എങ്ങനെയാണ് അവയുടെ പ്രവർത്തനങ്ങൾ എന്നും കുട്ടികളിൽ ഒരു അവബോധം സൃഷ്ടിക്കാനും സമൂഹത്തിൻ്റെ വളർച്ചയിൽ പുതുതലമുറയിലെ വിദ്യാർത്ഥികൾ പങ്കാളികളാവാനും അവരിൽ നേതൃത്വപാടവം, പ്രശ്ന പരിഹാരം എന്നീ ശേഷികൾ വളർത്താനും ഉതകുന്ന പാഠ്യേതര പ്രവർത്തനമാണ് KMUN. 8 സ്കൂളുകളിൽ നിന്നുള്ള 16 പ്രതിനിധികൾ 16 രാജ്യങ്ങളെ പ്രതിനിധീകരിച്ചു കൊണ്ട് പങ്കെടുത്തു.  പ്രശ്നങ്ങൾ ചർച്ചയിൽ കൊണ്ടു വരികയും അതിൻ്റെ വിവിധ വശങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്ത് ഒടുവിൽ പ്രശ്ന പരിഹാരത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു.

കാലിക പ്രസക്തിയുള്ള വിഷയങ്ങളാണ് ചർച്ചയ്ക്കായി തെരഞ്ഞെടുക്കുന്നത്. ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന ഇത്തരം പ്രശ്നങ്ങളിൽ ഇടപെടാനും അതിൻ്റെ  പരിഹാരം തങ്ങളുടെ കൂടെ കടമയാണെന്നും തങ്ങളുടെ രാജ്യത്തിൻ്റെ  സുരക്ഷിതമായ ഭാവി തങ്ങളുടെ കയ്യിലാണെന്നും ഉള്ള അവബോധം സൃഷ്ടിക്കാനാണ് ഇത്തരം പരിപാടികൾ നടത്തുന്നത്. ഇതിന് ഉതകുന്ന തികച്ചും മൂല്യാധിഷ്ഠിതമായ ഒരു പ്രവർത്തനം തന്നെയാണ് KMUN കൊണ്ട് ഉദ്ദേശിക്കുന്നത്.

ബെസ്റ്റ് ഡെലഗേറ്റ്, ഓണറബിൾ മെൻഷൻ എന്നിങ്ങനെയുള്ള അവാർഡുകളും കുട്ടികൾക്ക് നൽകി. റിട്ട. ഡി.വൈ.എസ്.പി കെ.കെ രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ജില്ലാ കലക്ടർ കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മാനേജർ സീജോ പുരുഷോത്തമൻ , ഡയറക്ടർമാരായ പ്രവീൺ കുമാർ പിഷാരടി, വാസു ശ്രീകുമാർ , തേജസ്സ് മേനോൻ , പ്രിൻസിപ്പൽ അനിത എസ്, അക്കാദമിക് കോർഡിനേറ്റർ വിജി പി ആർ, അഡ്മിഷൻ കൗൺസിലർ സൗമ്യ എസ് നായർ എന്നിവർ സംസാരിച്ചു.

Most Popular

Recent Comments