ഇരുന്നൂറോളം മലയോര പട്ടയങ്ങള്‍ നവകേരള സദസ്സിനോടനുബന്ധിച്ച് നല്‍കാന്‍ ലക്ഷ്യമിടുന്നതായി റവന്യൂ മന്ത്രി കെ രാജന്‍. ഒല്ലൂര്‍ മണ്ഡലതല നവ കേരള സദസ്സിനോടനുബന്ധിച്ച് വിവിധ പഞ്ചായത്ത്തല സംഘാടകസമിതി രൂപീകരണ യോഗങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഡിസംബര്‍ അഞ്ചിന് വൈകീട്ട് 4.30 ന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നവ കേരള സദസ്സ് നടക്കും. പാണഞ്ചേരി, നടത്തറ, മാടക്കത്തറ എന്നിവിടങ്ങളിലാണ് പഞ്ചായത്ത്തല സംഘാടകസമിതി രൂപീകരണം നടന്നത്.
നവകേരള സദസ്സിനോടനുബന്ധിച്ച് മണ്ഡലത്തില്‍ ഡിസംബര്‍ ഒന്നു മുതല്‍ അഞ്ച് ദിവസം വരെ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. വിവിധ സാംസ്‌കാരിക പരിപാടികള്‍ എക്‌സിബിഷന്‍ എന്നിവയും സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. വലിയ ജനപങ്കാളിത്തത്തോടുകൂടിയ ആഘോഷപൂര്‍ണ്ണമായ നവ കേരള സദസ്സിനാണ് ഒല്ലൂര്‍ മണ്ഡലം സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.