കെ കെ രമ എംഎല്‍എയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ് ഇന്ന് കോടതി പരിഗണിക്കും. കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് കെ കെ രമ എംഎല്‍എയാണ് കേസ് നല്‍കിയിരുന്നത്. കെ എം സച്ചിന്‍ദേവ് എംഎല്‍എ, ദേശാഭിമാനി ദിനപത്രം എന്നിവര്‍ക്കെതിരെയാണ് പരാതി.
മാര്‍ച്ച് 15ന് നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. ഇത് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുമ്പോള്‍ രമയ്ക്ക് പരിക്കേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട് സച്ചിന്‍ദേവ് എംഎല്‍എ ഫേസ്ബുക്ക് പേജില്‍ അപമാനിക്കുന്ന തരത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. ദേശാഭിമാനി പത്രവും അപമാനകരമായ രീതിയില്‍ വാര്‍ത്തകള്‍ കൊടുത്തതായി കെ കെ രമ എംഎല്‍എ പരാതിയില്‍ പറയുന്നു.
സെപ്തംബര്‍ ഏഴിന് കേസ് പരിഗണിച്ച കോടതി ഇന്ന് നേരിട്ട് ഹാജരാകാന്‍ സച്ചിന്‍ദേവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇന്ന് സച്ചിന്‍ദേവ് ഹാജരാകാന്‍ സാധ്യതയില്ലെന്നാണ് വിവരം.