HomeKeralaസമത്വ സുന്ദരം; ഇനി എറിയാട് ഗ്രാമ പഞ്ചായത്ത് ബൂത്തുകളില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ല

സമത്വ സുന്ദരം; ഇനി എറിയാട് ഗ്രാമ പഞ്ചായത്ത് ബൂത്തുകളില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ല

തൃശൂർ കയ്പമംഗലം നിയോജക മണ്ഡലത്തിലെ എറിയാട് ഗ്രാമ പഞ്ചായത്തില്‍ 119 നമ്പര്‍ മുതല്‍ 156 വരെയുള്ള ബൂത്തുകളില്‍ കാലങ്ങളായി നിലനിന്നിരുന്ന സ്ത്രീ ബൂത്ത് പുരുഷ ബൂത്ത് എന്ന വേര്‍തിരിവ് ഇനി ഇല്ല. ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും നിരന്തരമായ ഇടപെടലിലൂടെ ബൂത്ത് സംയോജനം നിലവില്‍ വന്നു.

2024 പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞത്തിൻ്റെ ഭാഗമായി ഏകീകരണം നടക്കുന്നതിൻ്റെ സന്തോഷം മധുരം നല്‍കി പങ്കുവെച്ചു. ഇ ടി ടൈസണ്‍ എംഎല്‍എ കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍ കെ രേവയുടെ ഓഫീസില്‍ എത്തിയാണ് മധുര വിതരണം നടത്തിയത്. ദീര്‍ഘനാളായി താലൂക്ക് സഭകളിലും, ജില്ലാ വികസന സമിതിയിലും ഇത്തരം വേര്‍തിരിവ് ചൂണ്ടി കാണിച്ച് നിരവധി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്.

ജില്ലാ കലക്ടര്‍, ഡെപ്യൂട്ടി കലക്ടര്‍ മുതല്‍ തഹസില്‍ദാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, ബിഎല്‍ഒമാര്‍ തുടങ്ങിയ ഉദ്യോഗസ്ഥരുടെ കീഴില്‍ നിരവധി പേരുടെ ശ്രമഫലമാണ് വിജയം കണ്ടിരിക്കുന്നത്. അപൂര്‍വ്വമായ ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ച മുഴുവന്‍ പേരേയും അഭിനന്ദിക്കുന്നു എന്നും ഇ ടി ടൈസണ്‍ എംഎല്‍എ പറഞ്ഞു.

Most Popular

Recent Comments