രാജ്യത്ത് കോവിഡ് മരണം 24, ലോകത്ത് 30839

0

ഇന്ത്യയില്‍ കോവിഡ് മരണം 24 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കൂടുതല്‍ കോവിഡ് ആശുപത്രികള്‍ ആരംഭിക്കാനുള്ള നിര്‍ദേശം സംസ്ഥാനങ്ങള്‍ നടപ്പാക്കി തുടങ്ങി. രാജ്യത്ത് 987 രോഗ ബാധിതര്‍ ചികിത്സയിലുണ്ട്.
ലോകത്ത് മരണം 30839 കടന്നതായാണ് റിപ്പോര്‍ട്ട്. രോഗ ബാധിതരുടെ എണ്ണം ആറ് ലക്ഷത്തി അറുപത്തിരണ്ടായിരത്തിലേറെയായി. ഇന്നലെ മാത്രം മൂവായിരത്തി അഞ്ഞൂറോളം പേരാണ് മരിച്ചത്. ഇറ്റലിയില്‍ മരണം 10000 കടന്നു. ഇന്നലെ മാത്രം മരിച്ചത് 889 പേരാണ്. അമേരിക്കയില്‍ ഇന്നലെ മാത്രം പത്തൊമ്പതിനായിരം പേര്‍ രോഗികളായെത്തി. രാജ്യത്ത് മൊത്തം രോഗബാധിതര്‍ ഒരു ലക്ഷത്തി ഇരുപത്തിമൂവായിരം കടന്നു. മരണം 2200 ആയി. സ്‌പെയിനില്‍ ഇന്നലെ മാത്രം 844 പേര്‍ മരിച്ചു. ആകെ മരണം 6000 ആയി. ബ്രിട്ടനില്‍ മരണം 1019 ആയി ഉയര്‍ന്നു. ഇറാനില്‍ രണ്ടായിരത്തി അഞ്ഞുറും ഫ്രാന്‍സില്‍ രണ്ടായിരത്തി മുന്നൂറും പേര്‍ മരിച്ചതായാണ് കണക്ക്.