കര്‍ണാടക അതിര്‍ത്തി അടച്ചത് മൂലം വീണ്ടും മരണം. ചികിത്സ കിട്ടാതെ മരിച്ചത് കര്‍ണാടക സ്വദേശിയും കാസര്‍കോട് താമസക്കാരനുമായ പാത്തുഞ്ഞിയാണ്. 75 വയസായിരുന്നു. കര്‍ണാടകയിലെ ബണ്ട്വാള്‍ സ്വദേശിയായ ഇദ്ദേഹം കാസര്‍കോടി ജില്ലയുടെ വടക്കേ അതിര്‍ത്തി പ്രദേശമായ ഉദ്യാവാറിലായിരുന്നു താമസിച്ചിരുന്നത്.
അസുഖം മൂലം അത്യാസന്ന നിലയില്‍ ആയിരുന്ന അദ്ദേഹത്തെ ആംബുലന്‍സില്‍ മംഗലാപുരത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ തലപ്പാടി അതിര്‍ത്തിയില്‍ കര്‍ണാടക പൊലീസ് തടഞ്ഞു. തിരിച്ച് വീട്ടിലേക്ക് എത്തിച്ച അദ്ദേഹം ഇന്ന് മരിക്കുകയായിരുന്നു.
രോഗി ചികിത്സ കിട്ടാതെ മരിച്ചത് വേദനിപ്പിക്കുന്നതെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഇനിയെങ്കിലും കര്‍ണാടക നിലപാട് മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.