കോവിഡ് വൈറസ് രോഗത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സാമ്പത്തിക സഹായം അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനാണ് രാജ്യത്തെ മുഴുവന്‍ ജനങ്ങളോടും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചത്. ട്വിറ്ററിലൂടെയാണ് മോദി അഭ്യര്‍ഥിച്ചത്. ടാറ്റ ട്രസ്റ്റ് 500 കോടി രൂപ നല്‍കുമെന്ന് രത്തന്‍ ടാറ്റ അറിയിച്ചു.
ഇതിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 900 കടന്നു. 918 പേരാണ് രോഗബാധിതര്‍. മരണം 21 ആയി.. അതിര്‍ത്തികളില്‍ കുടുങ്ങിയ തൊഴിലാഴികള്‍ക്കായി 1000 ബസുകള്‍ ഏര്‍പ്പാടാക്കി സഹായം ഒരുക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. എന്നാല്‍ ഭക്ഷണവും താമസവും ഒരുക്കിയിട്ടുണ്ടെന്നും ഡല്‍ഹിയില്‍ തന്നെ താമസിക്കണമെന്നും തൊഴിലാളികളോട് ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തൊഴിലാളികള്‍ക്കായി സംസ്ഥാന അതിര്‍ത്തികളില്‍ ക്യാമ്പുകള്‍ തുടങ്ങണമെന്നും ഭക്ഷണം അടക്കമുള്ള സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.