സംസ്ഥാനത്ത് ഇന്ന് 6 പേര്‍ക്ക് കോവിഡ് സ്ഥിരീകരണം

0

സംസ്ഥാനത്ത് ഇന്ന് 6 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം 2, കൊല്ലം- പാലക്കാട് -മലപ്പുറം-കാസര്‍കോട്‌ എന്നിവിടങ്ങളില്‍ ഓരോ കേസുകള്‍

സാമൂഹ്യ വ്യാപനം ഉണ്ടോന്ന് പരിശോധിക്കാന്‍ സംവിധാനം ഒരുക്കും

റാപ്പിഡ് ടെസ്റ്റ് നടത്താന്‍ ആലോചന

സംസ്ഥാനത്ത്  ആകെ ചികിത്സയില്‍ ഉള്ളത്‌ 165 പേര്‍

134370 പേര്‍ നിരീക്ഷണത്തില്‍

133750 പേര്‍ വീടുകളില്‍

ഇന്ന് 148 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

5 പേര്‍ക്ക് രോഗം ഭേദമായി

എന്‍ട്രന്‍സ് പരീക്ഷ മാറ്റിവെച്ചു

കമ്യൂണിറ്റി കിച്ചണില്‍ നിയോഗിച്ചവരല്ലാത്തവര്‍ പ്രവേശിക്കരുത്‌

പത്ര വിതരണം അവശ്യ സര്‍വീസ്

സ്റ്റാര്‍ട്ടി അപ്പ് മിഷനുമായി ചേര്‍ന്ന് ആശയങ്ങള്‍ പങ്കുവെക്കാം

വിദഗ്ദര്‍ പരിശോധിച്ച് നടപടിയെടുക്കും

ഭക്ഷ്യ ധാന്യ ഫലവ്യഞ്ജന കിറ്റ് ആവശ്യമില്ലാത്തവര്‍ അറിയിക്കണം. ഇത് ദാരിദ്ര്യത്തില്‍ കഴിയന്നവരെ പിന്നീട് സഹായിക്കാന്‍ ഉപകാരമാവും

മൂന്ന് മാസത്തേക്ക് ഭക്ഷ്യധാന്യങ്ങള്‍ ഒരുക്കി വെക്കാന്‍ തീരുമാനിച്ചു. ഇതിനായി റോഡ്, റെയില്‍, കപ്പല്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കും

കര്‍ണാടക തീര്‍ത്തും നിരുത്തരവാദപരമായി പെരുമാറുന്നു. കര്‍ണാടക മുഖ്യമന്ത്രിയുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞിട്ടില്ല. ദേശീയപാതയില്‍ മണ്ണിട്ടത് മാറ്റാന്‍ തയ്യാറായിട്ടില്ല

കേന്ദ്രമന്ത്രി സദാനന്ദഗൗഡയുമായി സംസാരിച്ചു. കര്‍ണാടക സര്‍ക്കാരുമായി സംസാരിച്ച് തീരുമാനമെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു

ചീഫ് സെക്രട്ടറി കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുമായി സംസാരിച്ചു. ഇന്ന് തന്നെ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കാബിനറ്റ് സെക്രട്ടറി അറിയിച്ചു

കാസര്‍കോട് നിന്ന് ഡയാലിസിസ് പോലുള്ള ചികിത്സക്ക് പോലും മംഗലാപുരത്തേക്ക് പ്രവേശിപ്പിക്കുന്നില്ല.

ഡയാലിസിസ് ആവശ്യമുള്ളവരെ മാത്രം പ്രത്യേക ആംബുലന്‍സില്‍ കര്‍ണാടക അതിര്‍ത്തി കടക്കാന്‍ അനുവദിക്കണം

കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ഇക്കാര്യത്തിലും സമവായം ഉണ്ടാക്കാമെന്ന് അറിയിച്ചു

തമിഴ്‌നാടുമായുള്ള അതിര്‍ത്തി പ്രശ്‌നം ഏറെക്കുറെ പരിഹരിച്ചു

കേരളത്തില്‍ നിന്നുള്ള ലോറികള്‍ അണുവിമുക്തമാക്കി തമിഴ്‌നാട്ടിലേക്ക് പ്രവേശിപ്പിക്കാന്‍ ധാരണ

നാളെ മന്ത്രി കൃഷ്ണന്‍കുട്ടി തമിഴ്‌നാട്ടിലെ ഉന്നതതല സംഘവുമായി ചര്‍ച്ച നടത്തും

ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ കൂടുതല്‍ സംവിധാനം ഒരുക്കും

മാസ്‌ക്കുകളും ഉപകരണങ്ങളും നിര്‍മിക്കാന്‍ സംവിധാനം ഒരുക്കും

ആദിവാസി മേഖലയില്‍ ബോധവത്ക്കരണ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും

കണ്ണൂരില്‍ പൊലീസ് മേധാവി ചിലരെ ഏത്തമിടീച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. ഇത് പൊലീസിന്റെ സത്‌പേരിനെ ബാധിക്കും

ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യത്തില്‍ വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍ കത്തയച്ചിരുന്നു. ഇതിന് സംസ്ഥാനം എടുത്ത നടപടികളെ കുറിച്ച് മറുപടി നല്‍കി

റേഷന്‍ അരിവിതരണം ഏപ്രില്‍ ഒന്നുമുതല്‍

ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ പൊലീസുകാരേയും ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു

സംസ്ഥാനത്തെ ട്രഷറികള്‍ രാവിലെ 9 മുതല്‍ 5 വരെ പ്രവര്‍ത്തിക്കും

സംസ്ഥാനത്തേക്ക് മരുന്നുകള്‍ എത്തിക്കാന്‍ എയര്‍ ഏഷ്യക്ക് അനുമതി. ഇത് കേരളത്തിന് ഏറെ സഹായകരം

കമ്യൂണിറ്റി വളണ്ടിയര്‍ രജിസ്‌ട്രേഷന്‍ 75000 കടന്നു

മദ്യാസക്തി മൂലം പിന്‍വാങ്ങല്‍ സിന്‍ട്രോം കാണിക്കുന്ന രോഗികള്‍ക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരം മദ്യം ലഭ്യമാക്കണമെന്ന് എക്‌സൈസ് വകുപ്പിനോട് ആവശ്യപ്പെട്ടു

വിവിധ മത സാമൂഹ്യ സംഘടനകള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ അറിയിച്ചു