കേരളത്തിലെ ആദ്യ കോവിഡ് മരണം കൊച്ചിയില്‍; ചികിത്സയിലിരിക്കെ  മരിച്ചത് മട്ടാഞ്ചേരി സ്വദേശി

0

കേരളത്തില്‍ ആദ്യമായി കോവിഡ് 19 മരണം സ്ഥിരീകരിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്ന മട്ടാഞ്ചേരി സ്വദേശിയാണ് മരിച്ചത്. 69 വയസുള്ള ഇദ്ദേഹം മാര്‍ച്ച് 18നാണ് ദുബായിയില്‍ നിന്ന് വന്നത്. മൃതദേഹം എല്ലാ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംസ്‌ക്കാരത്തിന് കൃത്യമായ പ്രോട്ടോക്കാള്‍ നിലവില്‍ ഉണ്ടെന്ന് ജില്ലാ ഭരണാധികാരികള്‍ അറിയിച്ചു.
ന്യുമോണിയ ലക്ഷണങ്ങളോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തുന്നത്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് നേരത്തെ തന്നെ ചികിത്സയിലായിരുന്നു.
ഇദ്ദേഹത്തിന്റെ ഭാര്യയും ചികിത്സയിലാണ്. വിമാനത്താവളത്തില്‍ നിന്ന് ഇവരെ കൊണ്ടുവന്ന ടാക്‌സി ഡ്രൈവറും ചികിത്സയിലാണ്. ഇയാള്‍ ബന്ധപ്പെട്ടിരുന്ന 30 ആളുകളെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മരിച്ചയാളും ഭാര്യയും താമസിച്ചിരുന്ന ഫ്‌ളാറ്റിലുള്ള 40 പേരെയും നിരീക്ഷണത്തിലാക്കി.