അതിര്‍ത്തി മണ്ണിട്ട് അടച്ചു; തുറക്കില്ലെന്ന് കര്‍ണാടക

0

കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ മണ്ണിട്ട് അടച്ച നടപടിയില്‍ നിന്ന് പിന്നോക്കം പോകാതെ കര്‍ണാടക. കണ്ണൂര്‍ മാക്കൂട്ടത്ത് അടക്കം മണ്ണിട്ട് അടച്ച അതിര്‍ത്തികള്‍ തുറക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കര്‍ണാടക. ചരക്ക് നീക്കം സുഗമമാക്കണമെന്ന് ആവശ്യപ്പെട്ട് കേരളം പ്രധാനമന്ത്രിക്ക് കത്തയച്ചു. രണ്ട് ദിവസമായി തുടരുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാത്തതിനാല്‍ കേരളത്തിലേക്കുള്ള ചരക്ക നീക്കം മുടങ്ങി. നാല്‍പതോളം ലോറികള്‍ അതിര്‍ത്തിയില്‍ കുടുങ്ങി. കാല്‍നടക്കാരെ പോലും അതിര്‍ത്തി കടക്കാന്‍ കര്‍ണാടക പൊലീസ് അനുവദിക്കുന്നില്ല. കേരളത്തിലേക്കുള്ള അതിര്‍ത്തി തുറക്കുന്നതിനോട് കര്‍ണാടകയിലെ പ്രാദേശിക നേതാക്കളും ജനപ്രതിനിധികളും കടുത്ത എതിര്‍പ്പിലാണ്. ഇതാണ് അതിര്‍ത്തി തുറന്നു കൊടുക്കാനുള്ള തീരുമാനമെടുക്കാന്‍ കര്‍ണാടക സര്‍ക്കാരിനെ തടയുന്നത്.