കോവിഡ് 19 ബാധിതര്‍ ഇന്ത്യയിലും കൂടുന്നു. ഇന്നലെ ആരോഗ്യ വകുപ്പ് പുറത്ത് വിട്ട കണക്ക് പ്രകാരം രാജ്യത്ത് 873 പേര്‍ രോഗബാധിതര്‍ ആണ്. കേരളത്തില്‍ 164 പേരും വൈറസ് ബാധിതരാണ്. രാജ്യത്ത് കോവിഡ് മുലമുള്ള മരണം 19 ആയി ഉയര്‍ന്നിച്ചുണ്ട്. രോഗം പടരുന്നുണ്ടെങ്കിലും ആശ്വാസമായി രോഗം ഭേദമായവരുടെ എണ്ണവും ഉയരുകയാണ്. രാജ്യത്ത് 79 പേര്‍ രോഗ വിമുക്തി നേടിയിട്ടുണ്ട്.