അമേരിക്കയില്‍ കോവിഡ് ബാധിതര്‍ ഒരു ലക്ഷം കടന്നു; ലോകത്ത് മരണം 27000ന് മുകളില്‍

0

കോവിഡ് 19 വൈറസ് ബാധയില്‍ നടുങ്ങി അമേരിക്ക. രോഗബാധിതര്‍ ഒരു ലക്ഷം കടന്നു. രണ്ടു ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജിന് അമേരിക്കന്‍ ജനപ്രതിനിധി സഭ അംഗീകാരം നല്‍കി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അടിയന്തര പാക്കേജാണിത്. അമേരിക്കയിലെ മരണം 1500 ആയി. കവിഞ്ഞ 24 മണിക്കൂറില്‍ 18000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ഇതിനിടെ ലോകത്ത് കോവിഡ് 19 വൈറസ് മൂലമുള്ള മരണം 27000 കടന്നു. ഇറ്റലിയില്‍ മരണം ഒമ്പതിനായിരം ആയിരം. ഒരു ദിവസം കൊണ്ട് തന്നെ 919 പേരാണ് മരിച്ചത്. പാക്കിസ്താനില്‍ മരണം 11 ആയി. രോഗികളുടെ എണ്ണം 1400 ആയി. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ആറു ലക്ഷത്തോളമായി. 190 രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചു.