കേരളത്തിന് 460.77 കോടി രൂപയുടെ കേന്ദ്ര പ്രളയ തുടര്‍സഹായം

0

കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ തുടര്‍ പ്രളയ സഹായം. 5751.27 കോടി രൂപയാണ് കേന്ദ്ര സഹായം. ബീഹാര്‍, കേരളം, മഹാരാഷ്ട്ര, നാഗാലാന്റ്, ഒഡീഷ, രാജസ്ഥാന്‍,പശ്ചിമ ബംഗാള്‍, കര്‍ണാടക എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍. കേരളത്തിന് 460.77 കോടി രൂപയാണ് അനുവദിച്ചത്. കര്‍ണാടക-953.17, നാഗാലാന്റ്-177.37, ഒഡീഷ-179.64, മഹാരാഷ്ട്ര-1758.18, രാജസ്ഥാന്‍-1119.98, പശ്ചിമ ബംഗാള്‍-1090.68, കര്‍ണാടക-11.48 കോടി രൂപ എന്നിങ്ങനെയാണ് കേന്ദ്രസഹായം. ആഭ്യന്തരമന്ത്രി അമിത്ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.