ഇന്ന് 39 പേര്‍ക്ക് കോവിഡ് , 34 പേരും കാസര്‍കോട്ടുകാര്‍, സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി

0

സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്ക് കോവിഡ് 19 വൈറസ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

34 പേരും കാസര്‍കോട്‌ ജില്ലയില്‍ നിന്ന്, ജില്ലയില്‍ ആകെ രോഗബാധിതര്‍ 81

സ്ഥിതി അതീവ ഗുരുതരമെന്നും എന്തും നേരിടാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി

ഇന്ന് 112 പേരെ ആശുപത്രിയിലാക്കി

കൊല്ലത്തും കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് കണ്ണൂര്‍ 2, കോഴിക്കോട് 1, തൃശൂര്‍ 1 പുതിയ കേസുകള്‍

അതിര്‍ത്തി അടക്കാനായി കര്‍ണാടക റോഡില്‍ മണ്ണിടുന്നു, ചീഫ് സെക്രട്ടറിമാരുടെ സംഭാഷണത്തില്‍ മണ്ണ് മാറ്റാന്‍ ധാരണയായി

രോഗികള്‍ക്ക് പോലും കര്‍ണാടകയിലെ ആശുപത്രികളിലേക്ക് പോകാനാകുന്നില്ല

പ്രധാനമന്ത്രിയെ ഇക്കാര്യം അറിയിക്കും

കാസര്‍കോട് നടപടി ശക്തമാക്കും

സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരെല്ലാം ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ ബന്ധപ്പെടണം. വീട്ടിലുള്ളവരും പുറത്തിറങ്ങറുത്

വയോജനങ്ങള്‍ മറ്റുള്ളവരുമായി അകലം പാലിക്കണം

കണ്ണൂര്‍ മെഡിക്കല്‍ കോളേജ് കോവി ആശുപത്രിയാക്കും

കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി കോവിഡ് പ്രാഥമിക പരിശോധന കേന്ദ്രമാക്കും

പെലീസ് പരിശോധന തുടരും, അനാവശ്യമായി പുറത്തിറങ്ങരുത്

അത്യാവശ്യത്തിന് യാത്ര ചെയ്യുന്നവരെ കേള്‍ക്കണം. എന്നാല്‍ കബളിപ്പിച്ചാല്‍ കടുത്ത നടപടിയുണ്ടാകും

പൊലീസ് സംയമനം പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്

കടുത്ത വേനലില്‍ ജോലിയെടുക്കുന്ന പൊലീസുകാരെ സഹായിക്കാന്‍ നാട്ടുകാര്‍ കാണിക്കണം

പൊലീസുകാര്‍ക്ക് ആവശ്യമായ വെള്ളം പോലുള്ളവ നല്‍കാന്‍ മനുഷ്യത്വം കാണിക്കണം

സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ നടപടി നിര്‍ത്തിവെക്കണം

സ്വര്‍ണ പണയ വായ്പകളും ഇപ്പോള്‍ പിരിക്കാന്‍ പാടില്ല

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസും ഇപ്പോള്‍ പിരിക്കരുത്

രോഗം ബാധിച്ചവര്‍ കറങ്ങി നടക്കുന്നത് അംഗീകരിക്കാനാവില്ല

പൊതുപ്രവര്‍ത്തകര്‍ പോലും രോഗം പരത്തുന്ന സ്ഥിതിയുണ്ട്

ഇതര സംസ്ഥാന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണം. കലക്ടര്‍മാരും തദ്ദേശ സ്ഥാപനങ്ങളും മുന്‍കൈ എടുക്കണം. ഭക്ഷണ കാര്യത്തിലും ഉറപ്പ് ഉണ്ടാകണം

ഇവര്‍ക്കായി വിവിധ ഭാഷകളില്‍ അറിയിപ്പുകള്‍ നല്‍കും

ക്യൂബയില്‍ നിന്നുള്ള മരുന്ന് പരീക്ഷിക്കുന്നതിന് അനുമതി തേടും

മദ്യം ലഭിക്കാത്ത അവസ്ഥ പല ഗുരുതര പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്

ഒരു യുവാവ് ആത്മഹത്യ ചെയ്തത് ഇതിന് ഉദാഹരണം

എക്‌സൈസ് വകുപ്പ് നടത്തുന്ന വിമുക്തി ശക്തിപ്പെടുത്താന്‍ ധാരണ

ഇതിനായി സ്ഥലങ്ങള്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ചില കത്തോലിക്ക സഭകള്‍ അറിയിച്ചിട്ടുണ്ട്

വളര്‍ത്ത് മൃഗങ്ങളുടേയും പക്ഷികളുടേയും തീറ്റകള്‍ ഉറപ്പാക്കും. ഇതിനായുള്ള ചരക്ക് നീക്കം തടയില്ല

പച്ചക്കറി കൃഷിക്കുള്ള വിത്ത്, വളം എന്നിവ പ്രാദേശികമായി എത്തിക്കാനുള്ള നടപടികള്‍ കൃഷി വകുപ്പ് എടുക്കും

ആയുര്‍വേദ മരുന്ന് കടകളും തുറന്ന് പ്രവര്‍ത്തിക്കണം

സന്നദ്ധം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ യുവാക്കള്‍ തയ്യാറാകുന്നുണ്ട്. നിലവിലുള്ള സാങ്കേതിക പ്രശ്‌നം ഉടന്‍ പരിഹരിക്കണം

ആരോഗ്യ മേഖലയിലെ ഒഴിവുകള്‍ ഉടന്‍ നികത്തും

വാടകക്കാരെ ഒഴിപ്പിക്കല്‍ അനുവദിക്കില്ല. ഇത്തരം നടപടികള്‍ ഒഴിവാക്കണം

ടെലി മെഡിസിന്‍ നടപ്പാക്കി തുടങ്ങി

ആരോഗ്യ. പ്രവര്‍ത്തകരെ ഒറ്റപ്പെടുത്തുന്ന നീക്കം ഒരു കാരണവശാലും അംഗീകരിക്കില്ല

അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കണം. ആ പിന്തുണയാണ് അവര്‍ക്കുള്ള ഊര്‍ജം. അവര്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രവര്‍ത്തിക്കുന്നത് ഈ നാടിന് വേണ്ടിയാണ്

തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കിട്ടിയില്ലെങ്കില്‍ അക്രമാസക്തരാവും. ഇക്കാര്യം തദ്ദേശ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം

പരീക്ഷകളുടെ ഉത്തരകടലാസുകളും ചോദ്യ പേപ്പറുകളും സ്‌ട്രോങ്ങ് റൂമിലേക്ക് മാറ്റാന്‍ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടു

ക്ഷേത്രങ്ങളിലെ കുരങ്ങന്മാര്‍ക്ക് ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഭാരവാഹികള്‍ ഉറപ്പാക്കണം

ഓട്ടോ ടാക്‌സികള്‍ അമിത കൂലി ഈടാക്കരുത്

കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജ് സ്വാഗതാര്‍ഹം

ആരോഗ്യമേഖലയിലെ ഇന്‍ഷൂറന്‍സ് സ്വകാര്യ മേഖലയിലേക്കും വ്യാപിപ്പിക്കണം

എപിഎല്‍ ബിപിഎല്‍ വ്യത്യാസമില്ലാതെ ഒരു മാസത്തെ സൗജന്യ റേഷന്‍ കേന്ദ്രം അനുവദിക്കണം

പാവപ്പെട്ടവര്‍ക്ക് കൂടുതല്‍ സൗജന്യങ്ങള്‍ നല്‍കണം

സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ അനുസരിച്ച് സഹായങ്ങള്‍ നല്‍കണം

സംസ്ഥാനങ്ങളുടെ വായ്പ പരിധി ഉയര്‍ത്തണം. മൂന്നില്‍ നിന്ന് അഞ്ച് ശതമാനമായെങ്കിലും ഉയര്‍ത്തണം

റിസര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹം. എന്നാല്‍ കാലാവധി കഴിയുമ്പോള്‍ പലിശ ഒഴിവാക്കി നല്‍കണം

പാവപ്പെട്ടവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭക്ഷ്യകിറ്റിനായി കേന്ദ്ര സര്‍ക്കാര്‍ സഹായിക്കണം. പ്രധാനമന്ത്രിക്കും ഭക്ഷ്യമന്ത്രി രാംവിലാസ് പസ്വാനും കത്തയച്ചു

പ്രധാനമന്ത്രി ഇന്ന് വിളിച്ച് സംസ്ഥാനത്തിലെ അവസ്ഥ അന്വേഷിച്ചിരുന്നു. എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു

സര്‍ക്കാരിനെ സാമ്പത്തികമായി സഹായിക്കാന്‍ കഴിയുന്നവരോട് അത് ചെയ്യാന്‍ അഭ്യര്‍ഥിക്കുന്നു

ഇപ്പോള്‍ അത് ഏറെ സഹായകരമാവും