സംസ്ഥാനത്ത് കൊലപാതകങ്ങള്‍ തുടരുന്നു. തൃശൂരില്‍ തട്ടിപ്പ് കേസിലെ പ്രതിയെ കുത്തിക്കൊന്നു. ഇന്നലെ അര്‍ധരാത്രി കേച്ചേരിയിലാണ് സംഭവം. കേച്ചേരി മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളിയായ ഫിറോസാണ് കൊല്ലപ്പെട്ടത്.
കേച്ചേരിയില്‍ റോഡരികിലെ വാടക വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഫിറോസിനെ വിളിച്ചുണര്‍ത്തിയ ശേഷമാണ് കുത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചാവക്കാട് തട്ടിപ്പു കേസിലെ പ്രതിയാണ് ഫിറോസ്.
കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ടാണ് കൊലപാതകം എന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞ ദിവസം ഫിറോസും രണ്ടു പേരുമായി വാക്കേറ്റമുണ്ടായി എന്ന വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ തന്നെയാകാം കൃത്യം നടത്തിയതെന്നാണ് സൂചന. ഇവരിലൊരാള്‍ കഴിഞ്ഞ ദിവസമാണ് ഗള്‍ഫില്‍ നിന്നെത്തിയത്.കുന്നംകുളം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.