HomeKeralaപട്ടികജാതി-പട്ടിക വിഭാഗങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കും: കേന്ദ്രമന്ത്രി എ നാരായണസ്വാമി

പട്ടികജാതി-പട്ടിക വിഭാഗങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കും: കേന്ദ്രമന്ത്രി എ നാരായണസ്വാമി

പട്ടികജാതി-പട്ടിക വിഭാഗങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ ബാധ്യമസ്ഥമാണെന്ന് കേന്ദ്ര സാമൂഹിക നിതി വകുപ്പ് സഹമന്ത്രി എ നാരായണസ്വാമി. ബിജെപി പട്ടികജാതി മോർച്ചയും സാമൂഹ്യ നീതികർമ്മസമിതിയും സംയുക്തമായി സംഘടിപ്പിച്ച പട്ടികജാതി-പട്ടികവർഗ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജസ്റ്റിസ് രംഗനാഥ മിശ്ര കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ കേന്ദ്രസർക്കാരിന് ഉദ്ദേശമില്ല. കേരളത്തിൽ ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന കുപ്രചരണങ്ങൾ തള്ളിക്കളയണം. പട്ടികജാതി സമൂഹത്തിന് വേണ്ടി നിലനിൽക്കുന്ന പാർട്ടിയാണ് ബിജെപി. കേന്ദ്രസർക്കാർ പട്ടികജാതി സമൂഹത്തിന്റെ പുരോഗതിക്ക് വേണ്ടി നിരവധി പദ്ധതികളാണ് രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. എന്നാൽ കേരളത്തിൽ കേന്ദ്രസർക്കാർ അനുവദിക്കുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നത്.

കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണം കേരളത്തിലെ പട്ടികജാതിക്കാർക്ക് ലഭിക്കാതിരിക്കാനുള്ള കാരണം സംസ്ഥാന സർക്കാരാണ്. സംസ്ഥാനത്ത് പട്ടികജാതി വിഭാഗത്തിന് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുന്നു. സംസ്ഥാന സർക്കാർ പട്ടികജാതി പീഡന നിയമം സംസ്ഥാനത്ത് കർശനമായി നടപ്പിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യ നീതി കർമ്മ സമിതി ചെയർമാൻ കെ.വി ശിവൻ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി അഡ്വ.പി.സുധീർ, ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽസെക്രട്ടറി ഇഎസ് ബിജു, പട്ടികജാതി മോർച്ച സംസ്ഥാന മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ഷാജുമോൻ വട്ടേക്കാട്, ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ്, ഹിന്ദുഐക്യവേദി സംസ്ഥാന ട്രെഷറർ ജ്യോതീന്ദ്രകുമാർ എന്നിവർ പങ്കെടുത്തു. വിവിധ പട്ടികജാതി വിഭാഗ നേതാക്കൾ സമുദായം നേരിടുന്ന വിഷയങ്ങളെ കുറിച്ച് മന്ത്രിയോട് സംസാരിച്ചു. പട്ടികജാതി വിഭാഗം നേതാക്കളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

Most Popular

Recent Comments