സംസ്ഥാനത്ത് ആദ്യമായി ഡിഷ് ട്രേക്കേഴ്‌സിനായി സംഘടന രൂപീകരിച്ചു. ഓള്‍ കേരള ഡിഷ് ട്രേക്കേഴ്‌സ് ട്രേഡ് യൂണിയന്‍ (എകെഡിടിയു) എന്ന സംഘടനയുടെ ഉദ്ഘാടനവും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രകാശനവും കൊല്ലത്ത് നടന്നു.
ട്രേഡ് യൂണിയന്‍ ഉദ്ഘാടനം എം നൗഷാദ് എംഎല്‍എ നിര്‍വഹിച്ചു. പി സി വിഷ്ണുനാഥ് എംഎല്‍എ സര്‍ട്ടിഫിക്കറ്റ് പ്രകാശനവും പൊലീസ് ഇന്‍സ്‌പെക്ടര്‍ സി ദേവരാജന്‍ ലോഗോ പ്രകാശനവും നടത്തി. അഡ്വ. അനില്‍ കുമാര്‍ മുളങ്കാടകം ആയിരുന്നു മുഖ്യപ്രഭാഷകന്‍.
സംസ്ഥാന പ്രസിഡണ്ട് പി പ്രശാന്ത് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി വി എസ് ശ്രീകാന്ത് സ്വാഗതം പറഞ്ഞു.