കോവിഡ് 19 ചൈനീസ് വൈറസ് ആണെന്ന് വിശേഷിപ്പിക്കുന്നതിനെതിരെ ചൈന. തങ്ങള്‍ വൈറസ് സൃഷ്ടിക്കുകയോ മനപ്പൂര്‍വം പരത്താന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് ജി റോങ്ങ് പറഞ്ഞു. അതുകൊണ്ട് തന്നെ ചൈനീസ് വൈറസ് എന്ന് വിശേഷിപ്പിക്കുന്നത് തെറ്റാണ്. ചൈനയെ കുറ്റപ്പെടുത്താതെ മഹാമാരിക്കെതിരെ പോരാടുകയാണ് വേണ്ടത്. കോവിഡ് വൈറസിനെ ചൈനയുമായും വുഹാനുമായും ചേര്‍ത്ത് പറയരുതെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിട്ടുള്ളതാണെന്നും ജി റോങ്ങ് പറഞ്ഞു.