സംസ്ഥാനത്ത് പുതുതായി ഒമ്പത് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇവരില്‍ മൂന്ന് പേര്‍ എറണാകുളം, രണ്ട് പേര്‍ വീതം പാലക്കാട്, പത്തനംതിട്ട, ഒരാള്‍ കോഴിക്കോട് ജില്ലക്കാരനുമാണ്. നാലുപേര്‍ ദുബായില്‍ നിന്നും ഒരാള്‍ യുകെ, ഒരാള്‍ ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുമാണ് വന്നത്. പകര്‍ച്ച വ്യാധികളെ നേരിടുന്നതിന് കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020 മന്ത്രിസഭ അംഗീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.