ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി പഞ്ചായത്ത് തോറും കമ്യൂണിറ്റി കിച്ചന്‍ സ്ഥാപിക്കും. ഇതിനായി വ്യാപാരികളുടെ സഹകരണം തേടും. മുന്‍ഗണന പട്ടികയില്‍ ഇല്ലാത്തവര്‍ക്കും 15 കിലോ അരി നല്‍കും. ഒറ്റക്ക് താമസിക്കുന്നവര്‍ പട്ടിണി കിടക്കാതെ നോക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണ്.
പകര്‍ച്ചവ്യാധി പ്രവര്‍ത്തനത്തിന് പുതിയ ഓര്‍ഡിന്‍സ് ഇറക്കും. അത്യാവശ്യത്തിന് മാത്രമേ പുറത്തിങ്ങാവൂ എന്ന നിര്‍ദേശം ഗൗരവമായി എടുക്കണം. ഇനി കര്‍ശന നടപടികളുണ്ടാകും. ഇക്കാര്യത്തിലുള്ള ഉത്തരവാദിത്തം ജില്ലാ പൊലീസ് മേധവികള്‍ക്കാണ്. പുറത്തിറങ്ങുന്നവര്‍ ഐഡി കാര്‍ഡോ പാസോ കരുതണം.
വീട്ടില്‍ പച്ചക്കറി കൃഷി തുടങ്ങാനാവും. ഇത് നാടിന് ഏറെ സഹായകരമാവും.
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും എല്ലാ സൗകര്യവും ഒരുക്കും. താമസവും ഭക്ഷണവും നല്‍കും. സിനിമാ രംഗത്തെ വാഹനങ്ങള്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. കെസിബിസിയുടെ ആശുപത്രികള്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.