ബിഹാറില്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 1000 രൂപ

0

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ സഹായിക്കാന്‍ പണം നല്‍കി ബിഹാര്‍ സര്‍ക്കാര്‍. റേഷന്‍ കാര്‍ഡുള്ള എല്ലാവര്‍ക്കും 1000 രൂപ വീതം താല്‍ക്കാലിക സഹായം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ചു. നേരത്തെ ഒരു മാസത്തെക്കുള്ള ഭക്ഷ്യധാന്യം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അടുത്ത മൂന്ന് മാസത്തേക്കുള്ള ക്ഷേമ പെന്‍ഷനുകള്‍ ഈ മാസം തന്നെ നല്‍കുമെന്നും നിതീഷ് അറിയിച്ചിരുന്നു.