കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ജനങ്ങളെ സഹായിക്കാന്‍ പുതുവഴി തേടി ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. അവശ്യ സാധനങ്ങള്‍ വീട്ടിലെത്തിക്കാനാണ് സര്‍ക്കാര്‍ നടപടിയെടുക്കുന്നത്. ഇതിനായി 12000 വാനുകളും ഇ റിക്ഷകളും ഉന്തുവണ്ടികളും സര്‍ക്കാര്‍ നിരത്തിലിറക്കി. ജനങ്ങളുടെ ഭക്ഷണ കാര്യം അടക്കമുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടാണ് നിരീക്ഷിക്കുന്നതെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അവിനാശ് അശ്വതി പറഞ്ഞു.
ഗ്രാമീണ മേഖലയിലെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രത്യേക ഹെല്‍പ്പ് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍ ഷോപ്പുകള്‍ക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക അകലത്തില്‍ വരകള്‍ വരച്ചിട്ടുണ്ട്.
രോഡില്‍ തുപ്പുന്നത് കര്‍ശനമായി വിലക്കി. പാന്‍ മസാല, ഗുഡ്ക്ക എന്നിവക്ക് പൂര്‍ണ നിയന്ത്രണമാണെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു.