രാജ്യത്ത് അവശ്യവസ്തുക്കള്‍ക്ക് ക്ഷാമം ഉണ്ടാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ലോക്ക് ഡൗണ്‍ കാലത്ത് പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷ്യധാന്യം നല്‍കും. 80 കോടി പാവപ്പെട്ടവര്‍ക്ക് കിലോയ്ക്ക് മൂന്ന് രൂപയ്ക്ക് അരിയും രണ്ട് രൂപയ്ക്ക് ഗോതമ്പും നല്‍കും. മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ ഗോഡൗണില്‍ സ്‌റ്റോക്കുണ്ടെന്നും കേന്ദ്രം അറിയിച്ചു.
പ്രധാനമന്ത്രിയുടെ വീട്ടില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ് പാവപ്പെട്ടവരെ സഹായിക്കുന്ന തീരുമാനമെടുത്തത്. ഇതിന് പുറമെ ഗ്രാമീണ്‍ ബാങ്കുകളുടെ ശാക്തീകരണത്തിന് 670 കോടി രൂപയുടെ പാക്കേജിനും കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.