സംസ്ഥാനത്ത് ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 15 കിലോ ഭക്ഷ്യകിറ്റ്

0

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജീവിക്കാന്‍ പാടുപെടുന്ന സാധാരണക്കാരെ സഹായിക്കാന്‍ മന്ത്രിസഭാ തീരുമാനം. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 15 കിലാഗ്രാം ഭക്ഷ്യകിറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ ഇത് എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. ഇതേ കുറിച്ച് ഭക്ഷ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കും.
ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ അടക്കുന്ന സാഹചര്യത്തില്‍ മദ്യം ഓണ്‍ലൈന്‍ ആയി നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും.