ഒളിമ്പിക്‌സ് മാറ്റിവെച്ചു; നീട്ടിവെക്കുന്നത് ഒരു വര്‍ഷത്തേക്ക്

0

കോവിഡ് ഭീഷണി മൂലം ടോക്കിയോ ഒളിമ്പിക്‌സ് നീട്ടിവെച്ചു. ജൂലൈ 14 ന് ആരംഭിക്കേണ്ട ഒളിമ്പിക്‌സ് ഒരു വര്‍ഷത്തേക്ക് നീട്ടാമെന്ന ആതിഥേയ രാജ്യമായ ജപ്പാന്റെ നിര്‍ദേശം രാജ്യാന്തര ാെളിമ്പിക്‌സ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ടോക്കിയോ പാരാലിംപിക്‌സും അടുത്ത വര്‍ഷത്തേക്ക് നീട്ടി. എന്നാല്‍ ഇരു കായികമേളകളും ടോക്കിയോ 2020 എന്ന പേരില്‍ തന്നെയാകും അറിയപ്പെടുക. 124 വര്‍ഷത്തെ ചരിത്രത്തില്‍ ഒളിമ്പിക്‌സ് നീട്ടിവെക്കുന്നത് ഇതാദ്യമാണ്. ലോക മഹായുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ ഒളിമ്പിക്‌സ് റദ്ദാക്കിയിട്ടുണ്ട്.