കോവിഡ് 19 വൈറസ് മൂലമുള്ള മരണം എല്ലാ കണക്കുകൂട്ടലുകളേയും തെറ്റിക്കുന്നു. ലോകത്ത് മരണം 21000 കടന്നു. ഇറ്റലിയില്‍ മാത്രം ഒരു ദിവസം കോവിഡ് മൂലം മരിച്ചത് 683 പേരാണ്. അമേരിക്കയാണ് രോഗ വ്യാപനത്തിന്റെ അടുത്ത ഇര എന്ന ലോകാരോഗ്യ സംഘടനയുടെ പ്രവചനം ശരിവെക്കുന്ന തരത്തിലാണ് അവിടുത്തെ കാര്യങ്ങള്‍. ഒരു ദിവസത്തിനിടെ പതിനായിരത്തിലേറെ പേര്‍ രോഗികളായി. ലോകത്ത് നാല് ലക്ഷത്തി അറുപത്തിയെണ്ണായിരം പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു. അമേരിക്കയില്‍ ഒരു ദിവസത്തിത്തിനിടെ രോഗം ബാധിച്ചത് പതിനായിരത്തിലേറെ പേര്‍ക്കാണ്.