കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സിഐടിയു അക്രമം

0

കോഴിക്കോട് റിപ്പോര്‍ട്ടിംഗ് നടത്തുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സിഐടിയു അക്രമം. വെള്ളയില്‍ ബീവറേജസ് കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നിലാണ് ജനം ടിവി റിപ്പോര്‍ട്ടര്‍ അഭിലാഷ്, കാമറമാന്‍ കെ ആര്‍ മിഥുന്‍ എന്നിവരെയാണ് അക്രമിച്ചത്. അഭിലാഷിന്റെ മുഖത്തടിക്കുകയും മൈക്ക് പിടിച്ചുവാങ്ങുകയും ചെയ്തു. കാമറ തകര്‍ക്കാനും ശ്രമം നടന്നു. ഇരുവരേയും അക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. വിവരമറിഞ്ഞ് പൊലീസ് എത്തിയതോടെയാണ് അക്രമം അവസാനിപ്പിച്ചത്.
അഞ്ചാളുകളില്‍ കൂടുതല്‍ കൂട്ടം കൂടി നില്‍ക്കരുത് എന്ന നിയമം ഉള്ളപ്പോഴാണ് സിഐടിയു തൊഴിലാളികള്‍ കൂട്ടം കൂടി ബീവറേജസ് ഗോഡൗണില്‍ മദ്യം കയറ്റി കൊണ്ടുപോകുന്ന സംഭവം ഉണ്ടായത്. ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുമ്പോഴായിരുന്നു അക്രമം നടന്നത്.