Home India 1.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ്; ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് ...
ഒരു ലക്ഷത്തി എഴുപതിനായിരം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷത്തിന്റെ ഇന്‍ഷൂറന്‍സ്
ആശാ വര്‍ക്കര്‍മാരും ഇന്‍ഷൂറന്‍സ് പരിധിയില്‍
20 ലക്ഷം ജീവനക്കാര്‍ ഇന്‍ഷൂറന്‍സ് പരിധിയില്‍
രാജ്യത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് നിര്‍മല സീതാരാമന്‍
പ്രധനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രഖ്യാപിച്ചു
അഞ്ച് കിലോ അരിയും ഗോതമ്പും സൗജന്യമായി ലഭിക്കും
മൂന്ന് മാസത്തേക്ക് ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കും
നിലവില്‍ ലഭിക്കുന്നതിന് പുറമെയാണിത്
ഭക്ഷ്യധാന്യങ്ങള്‍ രണ്ട് ഘട്ടമായി വാങ്ങാം
80 കോടി പാവപ്പട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കും
8.69 കോടി കര്‍ഷകര്‍ക്ക് സാമ്പത്തിക ആനുകൂല്യം
2000 കോടി രൂപ ഉടന്‍ അക്കൗണ്ടിലേക്ക് എത്തും
കിസാന്‍ സമ്മാന്‍ പദ്ധതിയുടെ ആദ്യ ഗഡുവാണിത്
മുതിര്‍ന്ന പൗരന്മാര്‍ക്കും വിധവകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 2000 രൂപ വീതം
ജന്‍ധന്‍ അക്കൗണ്ടുള്ള സ്ത്രീകള്‍ക്ക് 1500 രൂപ
തൊഴിലുറപ്പ് പദ്ധതി കൂലി കൂട്ടി. 182 രൂപയില്‍ നിന്ന് 202 ആക്കി ഉയര്‍ത്തി
ഉജ്വല പദ്ധതിയിലുള്ളവര്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യ എല്‍പിജി
8 കോടി ആളുകള്‍ക്ക് സൗജന്യ എല്‍പി സിലിണ്ടര്‍
100 ജീവനക്കാര്‍ വരെയുള്ള കമ്പനികളിലെ ഇപിഎഫ് വിഹിതം കേന്ദ്രം അടയ്ക്കും
വനിത സ്വയം സഹായ സംഘങ്ങള്‍ക്ക് 20 ലക്ഷം രൂപയുടെ വായ്പ
നിര്‍മാണ തൊഴിലാളികളെ സംരക്ഷിക്കാന്‍ കെട്ടിട നിര്‍മാണ നിധി ഉപയോഗിക്കും. നിധിയിലെ 31000 കോടി രൂപ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉപയോഗിക്കാം
ജില്ലാ ധാതു നിധിയിലെ തുക കോവിഡ് 19 പ്രതിരോധത്തിന്
ഉപയോഗിക്കാം
ശമ്പളം 15000 രൂപയില്‍ താഴെയുള്ള കമ്പനി ജീവനക്കാര്‍ക്ക് ഇപിഎഫിലെ 75 ശതമാനം തുകയോ പരമാവധി മൂന്ന് മാസത്തെ ശമ്പളത്തിന് തുല്യമായ തുകയോ പിന്‍വലിക്കാം
ഇത് തിരിച്ചടക്കേണ്ടതില്ല. ഗുണം ലഭിക്കുക നാലു കോടി 80 ലക്ഷം പേര്‍ക്ക്