ഇന്ത്യക്കൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കും : യുഎസ്

0
 കൊവിഡ് 19 മഹാമാരിയുടെ വ്യാപനം തടയാൻ ഇന്ത്യക്കൊപ്പം പ്രവർത്തിക്കുമെന്ന് യു എസ് നയതന്ത്രജ്ഞ ആലീസ് വെൽസ് പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം സ്വീകരിച്ച് യു എസ് ഐക്യത്തോടെ ഇന്ത്യക്കൊപ്പം നിൽക്കും. ഇന്ത്യയുമായി യു എസ് തോളോട് തോൾ ചേർന്ന് പ്രവർത്തിക്കും. തങ്ങളുടെ പൗരന്മാരേയും ലോകത്തെ എല്ലാ ആളുകളേയും രക്ഷിക്കാനാവുമെന്നും ജനതാ കർഫ്യൂവിൽ പങ്കെടുക്കാൻ ജനങ്ങൾ മുന്നോട്ട് വന്നത് പ്രചോദനപരമായ കാഴ്ചയായിരുന്നെന്നും വെൽസ് ട്വിറ്ററിലൂടെ പറഞ്ഞു. അതേസമയം അമേരിക്കയിൽ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു.ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുടെ മൂന്നാമത്തെ രാജ്യമാണ് അമേരിക്ക. ബുധനാഴ്ച വരെ 55,000 ത്തിലേറെ പേർക്കാണ് രോഗം ബാധിച്ചത്. 800 ലേറെ പേർ മരണപ്പെട്ടു. അമേരിക്കയിലെ ബിസിനസ്, തൊഴിൽ, ആരോഗ്യപാലന രംഗങ്ങൾ കൊവിഡ് കാരണം ഏറെ ആശങ്കയിലാണ്. അമേരിക്കയിൽ അടുത്ത പത്ത്  ആഴ്ചയെങ്കിലും കൊവിഡ് ഭീഷണി തുടരുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഈ പശ്ചാത്തലത്തിൽ രണ്ട് ലക്ഷംകോടി ഡോളറിൻറെ അടിയന്തര രക്ഷാ പാക്കേജിന് വൈറ്റ് ഹൗസിന് പിന്നാലെ സെനറ്റും അംഗീകാരം നൽകി. സെനറ്റിലെ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പാർട്ടികൾ ഏകകണ്ഠമായാണ് പാക്കേജ് അംഗീകരിച്ചത്. മുതിർന്നവർക്ക് 1.200 ഡോളറും കുട്ടികൾക്ക് 500 ഡോളറും ഒറ്റത്തവണ പണമായി നൽകുന്നു. എന്നതാണ് പാക്കേജിൻറെ ഒരു പ്രത്യേകത. ആശുപത്രികൾക്കും തൊഴിലാളികൾക്കും ആശ്വാസം നൽകുന്നതാണ് പാക്കേജ്.