ഈ ഓണത്തിന് ഹൃദ്യമായ ഓണപ്പാട്ടിലൂടെ കാലഘട്ടത്തിൻ്റെ സന്ദേശം മലയാള മനസ്സുകളിൽ എത്തിച്ചിരിക്കുകയാണ് ഒരു കൂട്ടം കലാകാരന്മാർ. കപാൽമാൻ ക്രിയേഷൻസിൻ്റെ ബാനറിൽ യൂടോംസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് “പൊന്നോണ പുലരിക്കായ്…” എന്ന സംഗീത ആൽബം പുറത്തിറക്കിയത്.
ഒരിക്കൽ കണ്ടു കഴിഞ്ഞാൽ മറക്കാനാവാത്ത അനുഭൂതിയും, നല്ലൊരു നാളേക്കായുള്ള പ്രതീക്ഷകളും, ഓണത്തിൻ്റെ ഒരുപിടി നല്ല ഓർമകളും സമ്മാനിക്കുന്ന ഈ ഓണ ആൽബം, അഞ്ജന ഫ്രാൻസിസ് ആണ് ലോകമലയാളികൾക്കായി സമ്മാനിച്ചിരിക്കുന്നത്.
വിധു പ്രതാപിൻ്റെയും റിമി ടോമിയുടെയും ആൻലിയ എന്ന കൊച്ചു മിടുക്കിയുടെയും വശ്യമായ ആലാപനമാണ് ഇതിൻ്റെ പ്രധാന ആകർഷണം. മലയാളത്തിലെ അനുഗ്രഹീത സംഗീത കലാകാരന്മാരായ സാബു വർഗ്ഗീസ്, ഒരുമനയൂർ ഓ കെ ഗോപി, റിസൺ എം, പോൾസൺ കെ ജെ, സുനിൽകുമാർ പി കെ തുടങ്ങിയവർ ഇവർക്കൊപ്പം ചേരുന്നു. റെനിൽ റാഫി, അനു വേണുഗോപാൽ എന്നിവരാണ് ട്രാക്ക് പാടി കോറസ്സ് ആലപിച്ചിരിക്കുന്നത്.
ചതുർമുഖം സിനിമയിലൂടെ ശ്രദ്ധേയമായ വേഷത്തിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസുകളിൽ ചേക്കേറിയ കെ പി ഉമ മുഖ്യ വേഷത്തിൽ തിളങ്ങുന്നു. ഛായാഗ്രഹണം പ്രമുഖ സിനിമറ്റോഗ്രാഫർ ആയ പവി കെ പവൻ ആണ്. കലാസംവിധാനം അണിയിച്ചൊരുക്കിയത് ജോമോൻ കെ ജോസഫ് ആണ്. തിരക്കഥ ജിനീഷ് ജോയ്. ജിയോ എ ടി ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നു.
മനോഹരമായ വരികൾ എഴുതി ഇമ്പമാർന്ന ഈണം ഒരുക്കി ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് ടോം (കപാൽമാൻ) എന്ന പുതുമുഖമാണ്. സാബു വർഗീസ് ആണ് ഓർകസ്ട്രേഷൻ. കിരൺലാൽ NHQ സൗണ്ട് മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചു.
https://youtu.be/bRD8zer4ZJg